Site iconSite icon Janayugom Online

കവിത ശില്പശാല സംഘടിപ്പിച്ചു

സൃഷ്ടിപഥം സാഹിത്യസംഘടനയുടെ തിരുവന്തപുരം ജില്ലാ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കവിതാശില്പശാല സംഘടിപ്പിച്ചു. പട്ടത്തുള്ള പ്രൊഫ ജോസഫ് മുണ്ടശേരി ഫൗണ്ടേഷന്‍ സാംസ്കാരിക പഠനകേന്ദ്രം ലൈബ്രറി ഹാളില്‍ നടന്ന ശില്പശാലയുടെ ഉദ്ഘാടനം മുന്‍ ചീഫ് സെക്രട്ടറി ഡോ. ജോയി വാഴയില്‍ നിര്‍വഹിച്ചു.

കവിതാ പഠനക്ലാസും അദ്ദേഹം നയിച്ചു. സൃഷ്ടി പഥം പ്രസിഡന്റ് സലീന സലാവുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനില്‍ പൂതക്കുഴി സ്വാഗതവും, ട്രഷറാര്‍ അനില്‍ പുന്നക്കുന്ന് കൃതജ്‍ഞതയും പറഞ്ഞു 

Exit mobile version