Site iconSite icon Janayugom Online

മധ്യപ്രദേശിലെ ‘വിഷപ്പേഡ’ കേസ്: മൂന്ന് മരണങ്ങൾ, പ്രതികൾ കുടുങ്ങി

വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മിഠായിപ്പെട്ടിയിൽ നിന്നും പേഡ കഴിച്ച മൂന്ന് പേർ രണ്ടാഴ്ചയ്ക്കുള്ളിൽ ദാരുണമായി കൊല്ലപ്പെട്ട കേസിൽ, സിനിമാക്കഥയെ വെല്ലുന്ന പ്രതികാരത്തിന്റെ ചുരുളാണഴിഞ്ഞത്. കുടുംബത്തെ അപമാനിച്ച മരുമകളോടുള്ള കടുത്ത പക തീർക്കാൻ ഭർതൃവീട്ടുകാർ മിഠായിയിൽ മാരകമായ വിഷം കലർത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായത്.
കൊലപാതകം ആസൂത്രണം ചെയ്ത യുവതിയുടെ ഭർതൃ പിതാവ് ജാദു കസർ, സഹോദരീ ഭർത്താവ് ശുഭം, ഭർത്താവിന്റെ സഹോദരി ശിവാനി എന്നിവരെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. 2023‑ൽ വിവാഹിതയായ ഖുശ്ബു എന്ന യുവതി, ഭർതൃവീട്ടുകാരുമായുള്ള തർക്കത്തെത്തുടർന്ന് കഴിഞ്ഞ ഡിസംബർ മുതലാണ് സ്വന്തം വീട്ടിലേക്ക് താമസം മാറിയത്.

അവിടെയിരുന്ന് ഭർതൃവീട്ടുകാരെക്കുറിച്ച് ഖുശ്ബു മോശമായി സംസാരിച്ചുവെന്നും തങ്ങളെ സമൂഹമധ്യത്തിൽ അപമാനിച്ചുവെന്നും ആരോപിച്ചാണ് ഭർതൃവീട്ടുകാർ പ്രതികാരത്തിന് തുനിഞ്ഞത്. അർസെനിക് എന്ന മാരകവിഷം കലർത്തിയ പേഡകൾ അടങ്ങിയ ഗിഫ്റ്റ് ബോക്സ് ഖുശ്ബുവിന്റെ പിതാവ് നടത്തുന്ന ചായക്കടയ്ക്ക് സമീപം ഇവർ തന്ത്രപൂർവ്വം ഉപേക്ഷിച്ചത്. ഖുശ്ബുവിന്റെ പിതാവ് നടത്തുന്ന ചായക്കടയ്ക്ക് സമീപം ‘അർസെനിക്’ എന്ന മാരകവിഷം കലർത്തിയ പേഡകൾ അടങ്ങിയ ഗിഫ്റ്റ് ബോക്സ് ഇവർ ഉപേക്ഷിച്ചു. അവിടെ നിന്നും കിട്ടിയ മിഠായിപ്പൊതി വീട്ടിലെത്തിച്ചതോടെ ഖുശ്ബുവും മുത്തച്ഛനും വിഷബാധയേറ്റ് മരിച്ചു. കടയിൽ നിന്നും പേഡ കഴിച്ച പബ്ലിക് ഹെൽത്ത് എൻജിനീയറിങ് ഓഫീസിലെ സുരക്ഷാ ജീവനക്കാരനാണ് മൂന്നാമത്തെ ഇര. അതേസമയം ഈ ക്രൂരമായ ഗൂഢാലോചനയിൽ ഖുശ്ബുവിന്റെ ഭർത്താവിന് പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം. 

Exit mobile version