ഹരിപ്പാട് സ്വദേശിയായ യുവതി മരിച്ചത് അരളിപ്പൂവിലെ വിഷം മൂലമാണെന്ന പ്രചാരണത്തെ തുടർന്ന് പൂവിന്റെ വിൽപ്പന കുത്തനെ ഇടിഞ്ഞുവെന്ന് വ്യാപാരികൾ. അരളിപ്പൂവിന് ആവശ്യക്കാരില്ലാത്ത സ്ഥിതിയാണെന്ന് പൂക്കച്ചവടക്കാർ പറയുന്നു. ഇന്നലെ പൂക്കടകളിലൊന്നും വിൽപ്പനക്കായി അരളിപ്പൂക്കൾ പ്രദർശിപ്പിച്ചിരുന്നില്ല. ക്ഷേത്രങ്ങളിലെ പൂജകൾക്കും മാലകൾക്കുമായാണ് അരളിപ്പൂക്കൾ കൂടുതലായി പോയിരുന്നത്. എന്നാൽ വിഷാംശ വാർത്തകൾ വന്നതോടെ അരളിപ്പൂക്കൾക്ക് പകരം തെറ്റി, തുളസി, താമര, മുല്ല എന്നീ പൂക്കളാണ് വാങ്ങുന്നത്.
വെള്ള, പിങ്ക്, ചുവപ്പ് നിറങ്ങളിലുളള അരളിപ്പൂക്കളാണ് ഉള്ളത്. ഇതിൽ പിങ്കിനും ചുവപ്പിനുമാണ് ആവശ്യക്കാരേറെ ഉണ്ടായിരുന്നത്. ഒരു കിലോ അരളിപ്പൂവിന് ഇന്നലെ 300 രൂപയായിരുന്നു വില. തമിഴ്‌നാട്ടിലെ സേലത്ത് നിന്നുമാണ് അരളിപ്പൂക്കൾ കൂടുതലായി എത്തുന്നത്.ഉത്സവങ്ങൾ നടക്കുന്ന ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ചാക്ക് കണക്കിന് അരളിപ്പൂക്കളാണ് വിറ്റ് പോയിരുന്നത്. നാട്ടിലും വളരുമെന്നതിനാൽ മിക്ക വീടുകളിലും നാലും അഞ്ചും അരളിച്ചെടികൾ ഉണ്ട്. നമ്മുടെ നാട്ടിൽ തന്നെ അരളി കൃഷി നടത്തുന്നവരും ഉണ്ട്. ദേശീയ പാതയോരങ്ങളും ഡിവൈഡറുകളും അലങ്കരിക്കുന്നതും അരളിച്ചെടിയും പൂക്കളുമാണ്.
English Summary: poisoning from nerium oleander; Sales plummeted
You may also like this video