Site icon Janayugom Online

വിവാഹ സത്കാരത്തില്‍ നിന്ന് വിഷബാധയേറ്റു: 500 പേര്‍ ആശുപത്രിയില്‍

food

ബിഹാറില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 500 ലധികം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പട്നയിലെ മധേപുര ജില്ലയിലാണ് സംഭവം. മായം ചേര്‍ത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്ളില്‍ ചെന്നതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. അവശനിലയിലായ ആളുകളെ കര്‍പൂരി താക്കൂര്‍ മെഡിക്കല്‍ കോളജിലും സാദര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ മതിയായ കിടക്കള്‍ ഇല്ലാത്തതിനാല്‍ ഒരു കട്ടിലില്‍ രണ്ടു പേര്‍ എന്നിങ്ങനെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഏകദേശം 2000ത്തോളം പേരെയാണ് വിവാഹത്തിന് ക്ഷണിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ഭക്ഷണം കഴിച്ച ആളുകള്‍ക്കാണ് കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ കുറച്ചുപേര്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഭക്ഷണം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 

Eng­lish Sum­ma­ry: Poi­son­ing from wed­ding recep­tion: 500 hospitalised

You may also like this video

Exit mobile version