പ്രതിപക്ഷാംഗങ്ങളെ നിരീക്ഷിക്കാന്‍ പോളണ്ടും ഹംഗറിയും ഇസ്രയേല്‍ ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ചുവെന്ന് വെളിപ്പെടുത്തല്‍. 2017ലാണ് പോളിഷ് സെന്‍ട്രല്‍ ആന്റി കറപ്ഷന്‍ ബ്യുറോ(സിബിഎ) പെഗാസസ് വാങ്ങിയത്. ഇതിനുശേഷം മൂന്ന് പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് ദ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.
സമാനമായ രീതിയില്‍ ഹംഗറിയിലും വിക്ടര്‍ ഓര്‍ബന്‍ സര്‍ക്കാരിന്റെ വിമര്‍ശകരായ പ്രതിപക്ഷ നേതാക്കളെയും അഭിഭാഷകരെയും മാധ്യമപ്രവര്‍ത്തകരെയും ചാര സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് ചാരവൃത്തി നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പെഗാസസ് വാങ്ങിയിട്ടുണ്ടെന്ന് ഹംഗറി ഭരണകൂടം വ്യക്തമാക്കിയെങ്കിലും ആരുടെ വിവരങ്ങളാണ് പരിശോധിച്ചതെന്ന് പുറത്തുവിടാന്‍ തയാറായില്ല. പെഗാസസ് വാങ്ങിയെന്ന വാര്‍ത്ത പോളണ്ട് ഭരണകൂടം നിഷേധിച്ചു. എന്നാല്‍ സോഫ്റ്റ്‌വേര്‍ വാങ്ങിയതിന്റെ രേഖകള്‍ കണ്ടെടുത്തുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
english summary; Poland and Hungary observed with Pegasus
you may also like this video;