Site iconSite icon Janayugom Online

ഇന്ത്യയിലേക്ക് എത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോളണ്ട് യാത്രാക്കൂലി നല്‍കും: ഉക്രെയ്നിലെ ഷെഹിനി-മെദിക അതിർത്തി ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി

തിരക്ക് തുടരുന്ന സാഹചര്യത്തില്‍ വാർസോയിലെ ഇന്ത്യൻ എംബസി ഉക്രെയ്നിലെ ഇന്ത്യൻ പൗരന്മാരോട് ഷെഹിനി-മെഡിക അതിർത്തി ഒഴിവാക്കാൻ ആവശ്യപ്പെട്ടു. പോളണ്ടിലേക്ക് പ്രവേശിക്കുന്നതിന് ലിവിവിലും ടെർനോപിലും പടിഞ്ഞാറൻ ഉക്രെയ്നിലെ മറ്റ് സ്ഥലങ്ങളിലും ഉള്ള ഇന്ത്യക്കാർക്ക് എത്രയും വേഗം ബുഡോമിയർസ് അതിർത്തി ചെക്ക് പോയിന്റിലേക്ക് യാത്ര ചെയ്യാമെന്ന് എംബസി പറഞ്ഞു. പകരമായി, ഹംഗറിയോ റൊമാനിയയോ വഴി സഞ്ചരിക്കുന്നതിന് ദക്ഷിണ മേഖലയിലേക്ക് സഞ്ചരിക്കാനും ഇന്ത്യൻ പൗരന്മാരോട് അടിയന്തര നിര്‍ദ്ദേശത്തില്‍ അറിയിച്ചു.

മെഡികയിലും ബുഡോമിയേഴ്‌സ് അതിർത്തി ചെക്ക് പോയിന്റുകളിലും എത്തുന്ന ഇന്ത്യക്കാരെ സ്വീകരിക്കുന്നതിനായി പോളണ്ടിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടില്ലാത്ത മറ്റേതെങ്കിലും അതിർത്തി ക്രോസിംഗിൽ നിന്ന് പോളണ്ടിലേക്ക് പ്രവേശിക്കുന്നവരോട് നേരിട്ട് റസെസോവിലെ ഹോട്ടലായ പ്രസിഡെന്‍കിയിലേക്ക് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രാക്കൂലി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കാന്‍ ഇന്ത്യ അധികൃതരോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Poland will pay fares to stu­dents to reach India: Indi­an embassy urges Ukraine to bypass She­hi­ni-Med­ica border

You may like this video also

Exit mobile version