Site iconSite icon Janayugom Online

ലഹരിക്കെതിരെ ഒന്നിച്ച് പൊലീസും, എക്സൈസും; എഡിജിപി മനോജ്ഏബ്രഹാമിന് ഏകോപന ചുമതല

manoj abrahammanoj abraham

ലഹരിക്കെതിരെ സംയുക്ത നീക്കത്തിന് എക്‌സൈസും പൊലീസും. സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാനാണ് ഉന്നത തല യോഗത്തില്‍ തീരുമാനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. എക്‌സൈസ് കമ്മീഷണര്‍ നോഡല്‍ ഓഫീസറാകും. കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകള്‍, ലേബര്‍ ക്യാമ്പുകള്‍, പാര്‍സല്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സംയുക്ത പരിശോധന നടത്തും.

അന്തര്‍ സംസ്ഥാന ബസുകളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും സംയുക്ത പരിശോധന നടത്തും. ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കും.കേസുകളില്‍ നിന്നും കുറ്റവിമുക്തരായ ലഹരി കേസ് പ്രതികളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. യോഗത്തില്‍ എഡിജിപി മനോജ് എബ്രഹാം, എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് എന്നിവര്‍ പങ്കെടുത്തു. ഐജിമാര്‍, ഡിഐജിമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍, എക്‌സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.

Exit mobile version