Site icon Janayugom Online

നിശാക്ലബ്ബിലെ ആഘോഷത്തിനിടെ 22 പേര്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു

ദക്ഷിണാഫ്രിക്കയിലെ തീരനഗരമായ ഈസ്റ്റ് ലണ്ടനിലെ നിശാക്ലബ്ബിലെ ആഘോഷത്തിനിടെ 22 പേര്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. പരീക്ഷ തീര്‍ന്നത് ആഘോഷിക്കാന്‍ ശനിയാഴ്ച രാത്രി ക്ലബ്ബിലെത്തിയ 18 വയസ്സില്‍ താഴെയുള്ള കൗമാരക്കാരെയാണു മരിച്ചനിലയില്‍ കണ്ടത്. മരണകാരണം വ്യക്തമല്ല.

ആരുടെയും മൃതദേഹത്തില്‍ സാരമായ പരുക്കുകള്‍ കാണാനില്ല. മൃതദേഹങ്ങള്‍ മേശകള്‍ക്കും കസേരകള്‍ക്കും ഇടയില്‍ ചിതറിക്കിടക്കുകയായിരുന്നുവെന്നു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. തിക്കിലും തിരക്കിലും പെട്ടാണു മരണമെന്നു സംശയമുണ്ട്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായാലേ മരണകാരണം വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു.

Eng­lish sum­ma­ry; Police are inves­ti­gat­ing the deaths of 22 peo­ple dur­ing a cel­e­bra­tion at a night­club in South Africa

You may also like this video;

Exit mobile version