Site iconSite icon Janayugom Online

ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടി അറസ്റ്റില്‍

ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകൻ കൂടി പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. അറസ്റ്റിലുളള ജോസഫിന്റെ മൊഴി അനുസരിച്ചാണ് ഷെരീഫിനെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ജോസഫിന്റെ ജാമ്യഹർജി എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു.

ENGLISH SUMMARY: POLICE ARRESTED YOUTH CONGRESS LEADER IN JOJU’S CASE

YOU MAY ALSO LIKE THIS VIDEO

Exit mobile version