Site iconSite icon Janayugom Online

യുപിയിൽ പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് പൊലീസ് മർദ്ദനം

UPUP

ഉത്തര്‍പ്രദേശില്‍ അധ്യാപക പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് മർദ്ദനം. മെഴുകുതിരിയുമേന്തി മാര്‍ച്ച് നടത്തിയവരെയാണ് പൊലീസ് തല്ലിച്ചതച്ചത്.
69,000 അസിസ്റ്റന്റ് അധ്യാപകരെ നിയമിക്കാനുള്ള 2019ലെ പരീക്ഷയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധ പ്രകടനം. സെന്‍ട്രല്‍ ലഖ്നൗവിലെ ടൗണില്‍ നിന്നും യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിയിലേക്കായിരുന്നു മാര്‍ച്ച്.
പൊലീസ് പ്രതിഷേധിച്ചവരെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നു. സമാജ്‌വാദി പാര്‍ട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പുറത്തുവിട്ടത്. പൊലീസ് പ്രതിഷേധക്കാരെ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
69,000 അധ്യാപകരെ നിയമിച്ചതില്‍ പിന്നാക്ക‑ദളിത് സംവരണം അട്ടിമറിച്ച മുഖ്യമന്ത്രി ഇപ്പോള്‍ അവരെ തല്ലിക്കൊല്ലുകയാണെന്നും സമാധാനപരമായി പ്രതിഷേധിച്ചവരെ ലാത്തി കൊണ്ട് നേരിട്ട നടപടി സങ്കടകരവും ലജ്ജാകരവുമാണെന്നും പ്രതിപക്ഷം പ്രതികരിച്ചു.

Eng­lish Sum­ma­ry: Police attacks those who protest against exam irreg­u­lar­i­ties in UP
You may like this video also

Exit mobile version