Site iconSite icon Janayugom Online

മുസ്‌ലിം യുവാക്കളെ വഴിയിലിട്ട് മര്‍ദ്ദിച്ച് പൊലീസ് സംഘം; വീഡിയോ പുറത്തുവിട്ട് മാധ്യമങ്ങള്‍

muslimmuslim

മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ രണ്ട് മുസ്‌ലിം യുവാക്കളെ അഞ്ച് പൊലീസുകാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ദേശീയ മാധ്യമങ്ങള്‍. രാമനവമി ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷമുണ്ടാതിന്റെ പശ്ചാത്തലത്തില്‍ കര്‍ഫ്യൂ എര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ പുറത്തിറങ്ങിയ യുവാക്കള്‍ക്കുനേരെയായിരുന്നു പൊലീസുകാരുടെ അതിക്രമം. കുട്ടിയ്ക്ക് പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയ യുവാക്കള്‍ക്കാണ് പൊലീസുകാരുടെ മര്‍ദ്ദനമേറ്റത്. തീവ്രവാദികളെന്ന് വിളിച്ചായിരുന്നു ആക്രമണമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ഏപ്രില്‍ 12നാണ് ആക്രമണമുണ്ടായത്. ഇവരുടെ ഫോണ്‍ പിടിച്ചുവാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 200 ഓളം മുസ്‍ലിം യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Eng­lish Sum­ma­ry: Police beat Mus­lim youth on the way

You may like this video also

Exit mobile version