Site iconSite icon Janayugom Online

ചിങ്കിയെ പൊലീസുകാര്‍ വീട്ടിലെത്തിച്ചുനല്‍കി, ആര്യന്റെ കരച്ചിലൊതുക്കാന്‍

chngichngi

കാണാതായ പൂച്ചയെ പൊലീസ് കണ്ടെത്തി കൊടുത്തതോടെ പുഞ്ചിരിയുമായി ആര്യന്‍ ഈശ്വര്‍. ജീവന് തുല്യം കൊണ്ട് നടന്ന ചിങ്കി പൂച്ചയെ വ്യാഴാഴ്ച മുതല്‍ കാണാതായോടെയാണ് നെടുങ്കണ്ടം കളത്തികുടിയില്‍ ബിനീതയുടെ ഏട്ട് വയസ്സുകാരന്‍ മകന്‍ ആര്യന്‍ നിര്‍ത്താതെ കരച്ചിലായി. മകന്റെ സങ്കടം സഹിക്കവയ്യാത്തതിനെ തുടര്‍ന്ന് മാതാവ് വാര്‍ഡിന്റെ വാട്ട്‌സ് ആപ് ഗ്രൂപില്‍ കാണാതായ പൂച്ചയെ കണ്ട് കിട്ടിയാല്‍ തിരികെ തരണമെന്ന അഭ്യര്‍ത്ഥിച്ചുകൊണ്ട് പൂച്ചയായി നില്‍ക്കുന്ന കുട്ടിയുടെ ഫോട്ടോ പോസ്റ്റ് ചെയ്യുകയിരുന്നു. മൂന്ന് മാസം മുമ്പ് ഒരു മഴയുള്ള ദിവസം വീട്ടിലെത്തിയ പൂച്ചകുഞ്ഞിനെ എടുത്ത് വളര്‍ത്തുകയായിരുന്നു ആര്യന്‍. ഗ്രൂപ്പിലെ പോസ്റ്റ് ശ്രദ്ധയില്‍പെട്ട നെടുങ്കണ്ടം ജനമൈത്രി സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഷാനു എന്‍ വാഹിദ് കുട്ടിയുടെ വീട്ടില്‍ എത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ തന്നെ പൂച്ചയെ കണ്ടെത്തി നല്‍കുകയുമായിരുന്നു. അദ്ധ്യപികയായ മാതാവിനൊപ്പം സ്‌കൂളില്‍ പോയ ആര്യന്‍ തിരികെ എത്തിയപ്പോഴാണ് പൂച്ചയെ കാണാതായത്. പലയിടങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്തുവാന്‍ കഴിയാതെ വന്നു. ഗ്രൂപ്പില്‍ പോസ്റ്റ് ശ്രദ്ധയില്‍പെട്ട സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഷാനു സമീപത്തെ കടകളില്‍ അടക്കം നിരവധി ആളുകളോട് പൂച്ചയെ കുറിച്ച് അന്വേഷണം നടത്തി. അന്നേ ദിവസം സ്‌കൂള്‍ കുട്ടികള്‍ ഒരു പൂച്ചയുമായി പോകുന്നത് കണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് പൂച്ചയെ കണ്ടുകിട്ടിയത്. വഴിയില്‍ നിന്നും എടുത്തുതോണ്ട് പോയ കുട്ടികള്‍ക്ക് നഷ്ടപ്പെട്ട അതേപൂച്ചയാണെന്ന് കരുതിയാണ് എടുത്തോണ്ട് പോയത്. വിവരങ്ങള്‍ അറിഞ്ഞതോടെ പൂച്ചയെ വീട്ടുകാര്‍ തിരികെ ആരോണിന് എത്തിച്ച് നല്‍കുകയായിരുന്നു. നഷ്ടപ്പെട്ട പൂച്ചയെ തിരികെ ലഭിച്ചതിലുള്ള വലിയ സന്തോഷത്തിലാണ് ആര്യന്‍ ഈശ്വര്‍.
Eng­lish Sum­ma­ry: Police brought back miss­ing pet cat to his own­er Aryan Eswar
You may like this video also

Exit mobile version