Site iconSite icon Janayugom Online

പൊലീസ് മേധാവി ചുരുക്കപ്പട്ടിക ;യുപിഎസ് സി യോഗം അടുത്തയാഴ്ച ചേര്‍ന്നേക്കും

സംസ്ഥാനത്തെ അടുത്ത പൊലീസ് മേധാവിയാകേണ്ടവരുടെ ചുരുക്കപ്പെട്ടക തയ്യാറാക്കാനുള്ള യുപിഎസ് സി യോഗം അടുത്തയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്നേക്കും.ആറ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട് യുപിഎസ്‍സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ചീഫ്സെക്രട്ടറി, കേന്ദ്രസേനകളിലൊന്നിന്റെ മേധാവി എന്നിവരുടെ സമിതിയാണ് 3 പേരുടെ ചുരുക്കപ്പട്ടികയുണ്ടാക്കുക. ഇതിലൊരാളെ സംസ്ഥാന സർക്കാരിന് പൊലീസ് മേധാവിയായി നിയമിക്കാം.

പൊലീസ് മേധാവി ഷെയ്‌ഖ് ദർവേഷ് സാഹിബിന്റെ കാലാവധി ജൂൺ 30ന് കഴിയും. ഡിജിപിമാരായ സുരേഷ് രാജ് പുരോഹിത്, റവാഡ ചന്ദ്രശേഖർ, നിതിൻ അഗർവാൾ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, എഡിജിപി എം ആർ അജിത്കുമാർ എന്നിവരാണ് പട്ടികയിലുള്ളത്. 

Exit mobile version