Site iconSite icon Janayugom Online

പരാതി വ്യാജമെന്ന് തെളിഞ്ഞു; പി കെ രാജുവിനെതിരായ കേസ് പൊലീസ് അവസാനിപ്പിച്ചു

ഡെപ്യൂട്ടി മേയർ പി കെ രാജുവിനെതിരെ കോർപ്പറേഷൻ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ പി പത്മകുമാർ നല്‍കിയ കേസില്‍ അന്വേഷണം അവസാനിപ്പിച്ച് പൊലീസ്. കോർപ്പറേഷനിൽ പ്രതിഷേധിച്ച യുഡിഎഫ് വനിതാ കൗൺസിലർമാരോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു കേസ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 25 നായിരുന്നു സംഭവം. എന്നാല്‍ ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലും സിസിടിവി കാമറ പരിശോധിച്ചതിലും തെളിവ് കണ്ടെത്താൻ കഴിയാതെ വന്നതോടെ തിരുവനന്തപുരം മ്യൂസിയം പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം പൊലീസ് കേസ് അവസാനിപ്പിച്ചെങ്കിലും പത്മകുമാറിനെതിരെ നല്‍കിയ മാനഷ്ടക്കേസുമായി മുന്നോട്ട് പോകുമെന്ന് പി കെ രാജു അറിയിച്ചു. പത്മകുമാറിനും കുന്നുകുഴി വാർഡ് കൗൺസിലർ മേരി പുഷ്പത്തിനുമെതിരെയാണ് ഡെപ്യൂട്ടി മേയർ പി കെ രാജു മാനനഷ്ടത്തിന് നോട്ടീസ് അയച്ചത്.

Eng­lish Sum­ma­ry: Police closed the case against PK Raju
You may also like this video

Exit mobile version