ഡിസംബർ അഞ്ചിന് പുതുച്ചേരിയിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് നടത്താനിരുന്ന റോഡ് ഷോയ്ക്ക് പുതുച്ചേരി പൊലീസ് അനുമതി നിഷേധിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. വിജയ്‌യുടെ പരിപാടിക്ക് തടിച്ചുകൂടുന്ന ജനങ്ങളെ നിയന്ത്രിക്കാൻ സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. പുതുച്ചേരിയിലെ ചെറിയ റോഡുകളിൽ ഷോ സംഘടിപ്പിച്ചാൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ അസാധ്യമാകും. റോഡ് ഷോ തുറസ്സായ ഒരിടത്തേക്ക് മാറ്റണമെന്നും പൊലീസ് ടിവികെയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
പുതുച്ചേരിയിൽ വിജയ്‌യുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് പൊലീസ്

