സംഘര്‍ഷ ബാധിതമായ മണിപ്പൂരിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹൂല്‍ ഗാന്ധി മെയ്തി വിഭാഗങ്ങളുടെ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. അതേസമയം , സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ അതീവ ജാഗ്രത തുടരുന്നതിനിടെ എന്നാല്‍ റോഡ് മാര്‍ഗം പോകാനാകില്ലെന്ന നിലപാട് പൊലീസ് ആവര്‍ത്തിച്ചു. യാത്ര മാറ്റില്ലെന്ന ഉറച്ച് നിലപാടിലാണ് കോണ്‍ഗ്രസ് .
മണിപ്പൂരില്‍ കലാപ മേഖലകള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി ഇന്ന് മെയ്തി വിഭാഗത്തിന്റെ വിഷ്ണുപൂരിലെ രണ്ട് ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം അനുമതി ലഭിച്ചിരുന്നില്ല ചുരാചന്ദ്പൂരില്‍ നിന്ന് കഴിഞ്ഞ ദിവസം അവിടേക്ക് പോകാനായിരുന്നു രാഹുലിന്റെ തീരുമാനം.എന്നാല്‍, പൊലീസ് അനുമതി നല്‍കിയില്ല. അവിടേക്ക് റോഡ് മാര്‍ഗമോ ഹെലികോപ്ടറിലോ പോകാനാവില്ലെന്ന് പൊലീസ് നിലപാട് എടുക്കുകയായിരുന്നു.
രാഹുലിന്റെ സുരക്ഷയെ കരുതിയാണ് അനുമതി നിഷേധിക്കുന്നതെന്നാണ് പൊലീസിന്റെ അവകാശവാദം. കേന്ദ്ര സര്‍ക്കാരും മണിപ്പൂരിലെ ബിജെപി സര്‍ക്കാരും ആസൂത്രണം ചെയ്ത് നടത്തുന്ന നീക്കമാണിതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.മെയ്തി ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം നാഗവിഭാഗം ഉള്‍പ്പടെയുള്ള 17 പൗരസമൂഹങ്ങളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും.
കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായിരുന്നതിനാല്‍ ഇന്നത്തെ സാഹചര്യം നിര്‍ണായകമാണ്.കാങ്‌പോക്പി, ഇംഫാല്‍ വെസ്റ്റ് ജില്ലകളുടെ അതിര്‍ത്തിയിലെ ഹാരോഥേല്‍ ഗ്രാമത്തില്‍ അക്രമികള്‍ നാട്ടുകാര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതോടെ വീണ്ടും സംസ്ഥാനത്ത് സംഘര്‍ഷം വ്യാപിച്ചിരുന്നു.
ഇംഫാല്‍ നഗരത്തില്‍ മൃതദേഹങ്ങളുമായി പ്രതിഷേധ പ്രകടനം നടത്തിയ മെയ്തി വിഭാഗക്കാര്‍ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. അവര്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിച്ചതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
English Summary:
Police denied permission to Rahul Gandhi to visit camps of Meiti sects
You may also like this video: