Site iconSite icon Janayugom Online

ജാർഖണ്ഡിൽ 19,086 ഏക്കർ അനധികൃത പോപ്പി കൃഷി പൊലീസ് നശിപ്പിച്ചു; 190പേർ അറസ്റ്റിൽ

ജാർഖണ്ഡിൽ 19,086 ഏക്കർ അനധികൃത പോപ്പി കൃഷി പൊലീസ് നശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് കൃഷി ചെയ്‌ത 190പേരെ അറസ്റ്റു ചെയ്‌തു. ജനുവരി മുതൽ സംസ്ഥാനത്തുടനീളം അനധികൃത പോപ്പി കൃഷിക്കെതിരെ വിപുലമായ ഒരു ഓപ്പറേഷൻ നടന്നുവരികയാണ്. വെള്ളിയാഴ്ച ചീഫ് സെക്രട്ടറിക്ക് മുന്നിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് 19,086 ഏക്കർ ഭൂമിയിൽ അനധികൃത പോപ്പി കൃഷി നശിപ്പിച്ചു. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് നാലിരട്ടി കൂടുതലാണ്. അനധികൃത പോപ്പി കൃഷിയുമായി ബന്ധപ്പെട്ട് ഇതുവരെ 283 കേസുകൾ രജിസ്റ്റർ ചെയ്തതിട്ടുണ്ട്. പോപ്പി കൃഷി 100 ശതമാനം നശിപ്പിച്ചുവെന്ന് ഉറപ്പാക്കാനും മാർച്ച് 15 വരെ പ്രവർത്തനം തുടരാനും ജാർഖണ്ഡ് ചീഫ് സെക്രട്ടറി അൽക്ക തിവാരി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 

Exit mobile version