പ്രശസ്ത മലയാളി ഗായകന്‍ കെ കെയുടെ മരണത്തില്‍ പൊലീസ് കേസെടുത്തു. സംഗീത പരിപാടിക്കിടെ ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് കെകെ അന്തരിച്ചത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. കൊല്‍ക്കത്ത ന്യൂ മാര്‍ക്കറ്റ് പൊലീസ് ആണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
നസ്റുല്‍ മഞ്ചയില്‍ ഗുരുദാസ് കോളജിലെ ഫെസ്റ്റിനോടനുബന്ധിച്ച് സംഗീത പരിപാടിക്കിടെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടാവുകയായിരുന്നു.
ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മരണം സംഭവിച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കെ കെ എന്ന കൃഷ്ണകുമാർ കുന്നത്ത് മലയാളി ഗായകനാണ്. മലയാളി ദമ്പതികളായ സി. എസ്. നായരുടേയും കനകവല്ലിയുടേയും മകനായി ഡൽഹിയിൽ ജനിച്ച കൃഷ്ണകുമാർ കുന്നത്ത്, വളർന്നതും പഠിച്ചതും ന്യൂഡൽഹിയിലാണ്. നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്.
English Summary:Police have registered a case in the death of singer KK
You may also like this video