Site iconSite icon Janayugom Online

പൊലീസ് അന്വേഷണം ശരിയായ ദിശയിൽ; ജി കൃഷ്ണകുമാർ

തന്റെ മകളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട പരാതികളിൽ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് നടനും ബി ജെ പി നേതാവുമായ ജി കൃഷ്ണകുമാർ വ്യക്തമാക്കി. “ആദ്യം അവരുടെ പരാതി അന്വേഷിക്കണമെന്ന് പോലീസിന് തോന്നിയിരിക്കാം. അതിൽ തെറ്റ് പറയാൻ കഴിയില്ല. കാരണം, ഞങ്ങൾ കൊടുത്ത കേസ് സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണെങ്കിൽ, അവർ നൽകിയത് ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് രാഷ്ട്രീയപരമായ തിരഞ്ഞെടുപ്പ് താൽപ്പര്യങ്ങളില്ലെന്നും, അങ്ങനെ കരുതി ആരെങ്കിലും തനിക്കെതിരെ നിൽക്കുന്നുവെങ്കിൽ അത് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ നിന്നടക്കം വലിയ പിന്തുണ ലഭിച്ചുവെന്ന് ദിയാ കൃഷ്ണയും പ്രതികരിച്ചു.

Exit mobile version