Site iconSite icon Janayugom Online

പ്രതാപചന്ദ്രന്റെ മരണത്തിൽ പൊലീസ് അന്വേഷണം

കെപിസിസി മുന്‍ ട്രഷറർ പ്രതാപചന്ദ്രന്റെ മരണത്തിൽ പൊലീസ് അന്വേഷണം. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർക്കാണ് അന്വേഷണ ചുമതല. കോണ്‍ഗ്രസ് നേതാക്കളുടെ മാനസിക പീഡനം മൂലമാണ് പ്രതാപചന്ദ്രന്റെ മരണമെന്ന് മക്കള്‍ ഡി‍ജിപിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. 

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് പരാതി പിന്നീട് പിന്‍വലിച്ചു. എന്നാല്‍ കെപിസിസി പ്രസിഡന്റ് വാക്കുപാലിച്ചില്ലെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും വ്യക്തമാക്കി പ്രതാപചന്ദ്രന്റെ മക്കള്‍ രംഗത്തുവരികയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

മുന്‍ മന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന വരദരാജന്‍ നായരുടെ മകനും കെപിസിസി മുന്‍ ട്രഷററുമായ പ്രതാപചന്ദ്രന്‍ ഡിസംബര്‍ 21നാണ് അന്തരിച്ചത്. കെപിസിസിയുടെ ഫണ്ട് കട്ടുമുടിക്കുന്നു എന്ന തരത്തില്‍ ചില മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ച വാര്‍ത്ത പിതാവിന് അപകീര്‍ത്തിയും മാനസികാഘാതവും ഉണ്ടാക്കിയെന്നും ഇതാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നും മക്കള്‍ പരാതിപ്പെട്ടിരുന്നു. ഈ അപവാദ പ്രചരണത്തിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്ന നേതാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ പ്രതാപചന്ദ്രന്‍ മരിക്കുന്നതിന് മുമ്പ് തീരുമാനിച്ചിരുന്നതായും മക്കള്‍ വ്യക്തമാക്കിയിരുന്നു. 

Eng­lish Sum­ma­ry: Police inves­ti­ga­tion into Prathapchan­dra’s death
You may also like this video

Exit mobile version