കൊല്ലം ചടയമംഗലത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പാങ്ങോട് പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ചടയമംഗലം കലയം സ്വദേശി എസ് ബിനുവാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥനെ മരിച്ചനിലയില്‍ കണ്ടത്.
നിലവില്‍ താമസിക്കുന്ന വീടിന് സമീപത്തുള്ള പഴയ വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. ബുധനാഴ്ച രാവിലെ 7.30-ഓടെയായിരുന്നു സംഭവം. ദിവസവും പ്രഭാതസവാരിക്കായി പോകുന്ന പതിവുണ്ട്. ഇതിനായി വീട്ടില്‍നിന്നിറങ്ങിയതിന് പിന്നാലെയാണ് മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ ചടയമംഗലം പൊലീസ് കേസെടുത്തു.
English Summary: police officer found dead in chadayamangalam
You may also like this video