മണിപ്പൂര്‍-മ്യാൻമര്‍ അതിര്‍ത്തിയില്‍ അജ്ഞാതന്റെ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൊറേ ടൗണില്‍ ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം. മൊറേയില്‍ പുതുതായി നിര്‍മ്മിച്ച ഹെലിപാഡില്‍ പരിശോധന നടത്തവെയാണ് സബ് ഡിവിഷണല്‍ പൊലീസ് ഓഫിസര്‍ ചിങ്താം ആനന്ദിന് വെടിയേറ്റത്. ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആനന്ദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ ആക്രമിക്കുന്നതിനായി വാടക കൊലയാളിയെ ഉപയോഗിച്ചതായും കുക്കി സംഘടനകളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടില്ല.
മൊറേയില്‍ നിന്ന് പൊലീസിനെ പിൻവലിക്കണമെന്ന് ഗോത്ര സംഘടനകള്‍ ആവശ്യപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് സംഭവം. വെടിവയ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ നേതൃത്വത്തില്‍ അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്നു.
കുക്കി അനുകൂല സംഘടനയായ വേള്‍ഡ് കുക്കി-സോ ഇന്റലക്ച്വല്‍ കൗണ്‍സിലിനെ സര്‍ക്കാര്‍ നിരോധിച്ചു. കഴിഞ്ഞ മേയ് മാസത്തില്‍ ആരംഭിച്ച കുക്കി-മെയ്തി വര്‍ഗീയ സംഘട്ടനങ്ങളില്‍ ഇതുവരെ 200ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.
English Summary: Police officer shot dead in Manipur; Cookie organization banned
You may also like this video