കൊലപാതകക്കേസിലെ പ്രതിയുടെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഗുരുഗ്രാമില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (സിഐഎ) മുൻ ചുമതലയുള്ള ഇൻസ്പെക്ടർ ബിജേന്ദർ ഹൂഡയെയാണ് സസ്പെൻഡ് ചെയ്തത്. കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഒരു ഹെഡ് കോൺസ്റ്റബിളിനെയും സസ്‌പെൻഡ് ചെയ്തതായി പൊലീസ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബർ എട്ടിനാണ് കേസിന് ആസ്പമായ സംഭവം നടന്നത്. എസ്‌ജിടി സർവകലാശാലയിലെ നിയമ വിദ്യാർത്ഥിയായ ലക്കി എന്ന പങ്കിൽ കുമാർ (21) അതേ സർവകലാശാലയിലെ ബിഎഎംഎസ് നാലാം വർഷ വിദ്യാർത്ഥിയായ വിനീത് കുമാറിനെ (24) വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
English Summary: Police Officer suspended for bribing
You may like this video also