Site iconSite icon Janayugom Online

ആറന്മുള പൊലീസ് സ്റ്റേഷനിലെ ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമം; പൊലീസുകാരന് സസ്‌പെൻഷൻ

policepolice

പത്തനംതിട്ട ആറന്മുള പൊലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ച പൊലീസ്കാരനെ സസ്‌പെൻഡ് ചെയ്തു. പത്തനാപുരം സ്വദേശിയായ സിപിഒ സജീഫ് ഖാനെയാണ് സസ്പെൻഡ് ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

സജീഫ് ഖാൻ സ്ത്രീയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ജീവനക്കാരിയുടെ പരാതിയിൽ പത്തനംതിട്ട വനിത പൊലീസ് കേസെടുത്തു. നേരത്തേ സമാനമായ ശ്രമം നടത്തിയപ്പോൾ ഇവർ എതിർത്തിരുന്നു. തുടര്‍ന്നും ശല്യം ചെയ്യാൻ ശ്രമിച്ചതോടെയാണ് സ്ത്രീ ആറന്മുള എസ്എച്ച്ഒയ്ക്ക് പരാതി നൽകിയത്. ഇയാൾ ഒളിവിലാണ്.

Exit mobile version