തലശ്ശേരിയിൽ പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാനൂർ പൊലീസ് സ്റ്റേഷൻ സിപിഒ കണ്ണവം സ്വദേശി മുഹമ്മദ് ആണ് മരിച്ചത്. തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് വന്ദേഭാരത് തട്ടിയാണ് മരണം സംഭവിച്ചത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
തലശ്ശേരിയിൽ പൊലീസുദ്യോഗസ്ഥൻ വന്ദേഭാരത് ഇടിച്ച് മരിച്ചു

