Site iconSite icon Janayugom Online

സിനിമാ നടനും സിറ്റി പൊലീസ് സ്പെഷൽ ബ്രാഞ്ച് എസ്ഐയുമായ പി ശിവദാസനെതിരെ കേസെടുത്ത് പൊലീസ്

സിനിമാ നടനും സിറ്റി പൊലീസ് സ്പെഷൽ ബ്രാഞ്ച് എസ്ഐയുമായ പി ശിവദാസനെതിരെ പൊലീസ് കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസ്. വെള്ളിയാഴ്ച രാത്രി 10.45ന്  കീഴലൂർ എടയന്നൂരിലാണ് സംഭവം. കീഴമട്ടന്നൂർ ഭാഗത്തേക്കു പോകുകയായിരുന്ന ശിവദാസന്റെ കാർ കലുങ്കിൽ ഇടിച്ചശേഷം പുറകിലേക്ക് വന്ന് മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഇടി കിട്ടിയ വാഹനത്തിന്റെ ഡ്രൈവർ പരിശോധിച്ചപ്പോഴാണ് ശിവദാസൻ മദ്യപിച്ചതായി കണ്ടെത്തിയത്. പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് ശിവദാസൻ ശ്രദ്ധേയനായത്.

Exit mobile version