Site icon Janayugom Online

നാമജപ ഘോഷയാത്ര: പൊലീസ് കേസെടുത്തു

അനുമതിയില്ലാതെ പ്രകടനം നടത്തി ഗതാ​ഗത തടസമുണ്ടാക്കിയതിന് നാമജപ ഘോഷയാത്ര നടത്തിയവർക്കെതിരെ കേസെടുത്തു. എൻഎസ്എസ് ജില്ലാ ഭാരവാഹിയാണ് ഒന്നാം പ്രതി. കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയും കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് പാളയം ഗണപതി ക്ഷേത്രത്തിൽ നിന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയായിരുന്നു ഘോഷയാത്ര.

ഇതേ തുടർന്ന് ഒരു മണിക്കൂറോളം എംജി റോഡിൽ ഗതാഗതം സ്തംഭിച്ചിരുന്നു. സ്പീക്കർ എ എൻ ഷംസീറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് എൻഎസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണ് നാമജപഘോഷയാത്രക്ക് ആഹ്വാനം ചെയ്തിരുന്നത്. അതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് നാമജപ ഘോഷയാത്ര നടത്തിയത്.

Eng­lish Sum­ma­ry: police reg­is­tered case against nss rally
You may also like this video

Exit mobile version