Site iconSite icon Janayugom Online

ഷി​ൻ​സോ​ ​ആ​ബെ​യുടെ സുരക്ഷയിൽ പിഴവുണ്ടായെന്ന് പൊലീസ്

shinzo abeshinzo abe

അക്രമിയുടെ വെടിയേറ്റ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ട സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടായതായി സമ്മതിച്ച് ജപ്പാന്‍ പൊലീസ്. പാ​ർ​ല​മെ​ന്റ് ​തെര​ഞ്ഞെ​ടു​പ്പി​ന്റെ​ ​പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ൽ​ ​പ്ര​സം​ഗി​ക്കു​മ്പോ​ഴാ​ണ് ടെത്‍സു​യാ​ ​യ​മ​ഗാ​മി​ ​എ​ന്ന​ നാല്പത്തിയൊന്നു​കാ​രൻ ​സ്വയം നി​ർമ്മി​ച്ച നാടൻ തോക്കുകൊണ്ട് ആബെയെ വെടിവച്ചത്. ഇന്നലെയാണ് ജനങ്ങള്‍ പാര്‍ലമെന്റിലെ ഉപരിസഭയിലേക്ക് വോട്ട് രേഖപ്പെടുത്തിയത്. ആബെയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപതരംഗം ഭരണപാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വന്‍ വിജയം നല്‍കിയേക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
ആബെ പിന്തുണച്ചിരുന്ന ഒരു സംഘടനയോട് ​യ​മ​ഗാ​മി​ക്ക് പക ഉണ്ടായിരുന്നെന്നും ആബെ ഈ സംഘടനയുടെ ഭാഗമാണെന്ന വിശ്വാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും നാര പൊലീസ് അറിയിച്ചു. ഈ സംഘടന ഏതാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ആബെയ്ക്ക് നേരെ മുമ്പ് യാതൊരു വിധത്തിലുമുള്ള ഭീഷണികൾ ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.
അതേസമയം, ഒരു മത സംഘടന യ​മ​ഗാ​മി​യുടെ അമ്മയെ കടക്കെണിയിലാക്കിയെന്നും ആബെയ്ക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്ന വിശ്വാസമാണ് കൊലയിലേക്ക് നയിച്ചതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുൻ ജാപ്പനീസ് നേവി ഉദ്യോഗസ്ഥനായ യ​മ​ഗാ​മി​ മൂന്ന് വർഷത്തെ സേവനത്തിന് ശേഷം പടിഞ്ഞാറൻ ജപ്പാനിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തു വരികയായിരുന്നെന്നാണ് സൂചന. യ​മ​ഗാ​മി​ക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.

Eng­lish Sum­ma­ry: Police said there was a mis­take in Shin­zo Abe’s security

You may like this video also

Exit mobile version