Site iconSite icon Janayugom Online

ആ ത്മഹ ത്യക്ക് ശ്രമിച്ച നാലുപേരെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് പൊലീസ്

ആത്മ ഹ ത്യയിൽ നിന്ന് നാല് പേരെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദന പ്രവാഹം. അൽപമൊന്ന് ശങ്കിച്ചിരുന്നെങ്കിൽ നഷ്ടപ്പെടുക നാല് ജീവനുകളായിരുന്നു. എന്നാൽ രണ്ട് സ്റ്റേഷനുകളിലെ പൊലീസുദ്യോഗസ്ഥർ നടത്തിയ സമയോചിതമായ ഇടപെടലിലൂടെ  ജീവ നൊടുക്കാൻ ശ്രമിച്ചവരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.

മൂന്ന് മക്കളുമായാണ് കുറ്റ്യാടി സ്വദേശിനിയായ മാതാവ് ആ ത്മ ഹത്യ ചെയ്യാനായി ഇറങ്ങിത്തിരിച്ചത്. കുറ്റ്യാടിയിലെ സ്കൂളിൽ നിന്ന് മൂന്നു മക്കളെയും വിളിച്ച് മാതാവ് പോയതിൽ സംശയം തോന്നിയ അധ്യാപകർ വിവരം കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. കേട്ടയുടനെ സി ഐ ഇ കെ ഷിജു എസ് ഐ മുസ്തഫ, എ എസ് ഐ ബിജു, സിപിഒ രാജേഷ്, സീമ, മഞ്ജുള എന്നിവരെ വിളിച്ച് അന്വേഷണത്തിന് ക്രമീകരണങ്ങൾ നടത്തുകയായിരുന്നു. വിവരം നാദാപുരം ഡിവൈഎസ് പിയെ അറിയിക്കുകയും ചെയ്തു. മൊബൈൽ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കൊയിലാണ്ടി സ്റ്റേഷൻ പരിധിയിലെ മന്ദമംഗലം എന്ന സ്ഥലത്തെത്തിയതായി മനസിലായി. ഇതോടെ സംശയം ബലപ്പെട്ട സി ഐ ഇ കെ ഷിജു വിവരം കൊയിലാണ്ടി പൊലീസിൽ അറിയിച്ചു.

ഗ്രേഡ് എസ് ഐ തങ്കരാജും സംഘവും മന്ദമംഗലം ഭാഗത്തെത്തിയെങ്കിലും യുവതിയെയും മക്കളെയും കണ്ടില്ല. പിന്നീട് ടവർ ലൊക്കേഷൻ പാറപ്പള്ളി ഭാഗത്തേക്ക് മാറിയതായി മനസിലായി. അതനുസരിച്ച് തങ്കരാജും സംഘവും പറപ്പള്ളിയിലെ പാറക്കെട്ടിലെത്തിയപ്പോൾ യുവതി മൂന്നു മക്കളുമായി കടലിൽ ചാടാനുള്ള ഒരുക്കത്തിലായിരുന്നു. ഇവരെ അനുനയിപ്പിച്ച് പൊലീസ് വാഹനത്തിൽ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരികയായിരുന്നു. കുറ്റ്യാടിയിലെത്തിച്ച ഇവരെ കുറ്റ്യാടി പൊലീസ് ഗവ. ആശുപത്രിയിലെത്തിച്ച് കൗൺസിലിംഗ് നൽകി. പിന്നീട് ഇവരെ വീട്ടിലെത്തിക്കുകയായിരുന്നു. അടുത്തിടെ വടകര, കൊയിലാണ്ടി പൊലീസ് മറ്റൊരു ആത്മഹത്യാശ്രമവും പരാജയപ്പെടുത്തിയിരുന്നു.

Eng­lish Sum­ma­ry: Police saved the lives of four peo­ple who tried to com­mit suicide

You may also like this video

Exit mobile version