Site iconSite icon Janayugom Online

മണിപ്പൂരില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു

പൊലീസ് വേഷത്തില്‍ ആക്രമണം നടത്തിയതിന്റെ പേരില്‍ പിടികൂടിയ അഞ്ച് യുവാക്കളെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂരിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെ ആക്രമണം. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ മണിപ്പൂര്‍ സുരക്ഷാസേന കണ്ണീര്‍ വാതകം പ്രയോഗിച്ചു. പത്തിലധികം പേര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു.
സംഭവത്തെ തുടര്‍ന്ന് ഇംഫാലില്‍ ഇന്നലെ വൈകുന്നേരം അഞ്ചുമണിമുതല്‍ വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചു.
ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ക്വാകെയ്തല്‍ പൊലീസ് ഔട്ട്പോസ്റ്റ്, ഇംഫാല്‍ ഈസ്റ്റിലെ പൊറോംപാറ്റ് പൊലീസ് സ്റ്റേഷന്‍, സിങ്ജമേയ് പൊലീസ് സ്റ്റേഷന്‍ എന്നിവയ്ക്ക് മുന്നിലാണ് പ്രതിഷേധം നടത്തിയത്. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളും പ്ലക്കാഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
പ്രതിഷേധം പൊലീസ് സ്റ്റേഷനകത്ത് കടന്നതോടെ പൊലീസും ആര്‍എഎഫ് ജീവനക്കാരും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. അതിനിടെ ഇന്നലെ വീണ്ടും വ്യാപകമായ തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

Eng­lish summary;Police sta­tion attacked in Manipur
you may also like this video;

Exit mobile version