Site iconSite icon Janayugom Online

രാഹുല്‍ ഗാന്ധിയുടെ ‘ഗാന്ധി സേ അംബേദ്കർ’ മാർച്ച് തടഞ്ഞ് പൊലീസ്

രാഹുല്‍ ഗാന്ധി നയിച്ച കോൺഗ്രസിന്റെ ‘ഗാന്ധി സേ അംബേദ്കർ’ മാർച്ച് തടഞ്ഞ് പൊലീസ്. നിയന്ത്രിത മേഖലയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ സഖ്യത്തിന്റെ പട്ന ഡാക് ബംഗ്ലാവ് ക്രോസിങിൽ വച്ച് പൊലീസ് മാർച്ച്  തടയുകയായിരുന്നു. . ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്  കോണ്‍ഗ്രസ് അധ്യക്ഷൻ  മല്ലികാര്‍ജുന്‍ ഗാര്‍ഗെ, ഝാർഖണ്ഡ്‌  മുഖ്യമന്ത്രി  ഹേമന്ത് സൊരേന്‍, തൃണമൂൽ നേതാവ് യൂസഫ് പഠാൻ തുടങ്ങിയ നേതാക്കൾ റാലിയില്‍ പങ്കെടുത്തു.

ഓഗസ്റ്റ് 17ന് ബിഹാറിലൂടെ ആരംഭിച്ച ‘വോട്ട് അധികാർ യാത്ര’യുടെ സമാപനത്തിന്റെ ഭാഗമായാണ് ‘ഗാന്ധി സേ അംബേദ്കർ’ മാർച്ച്  സംഘടിപ്പിച്ചത്. പട്ന നഗരത്തിൽ എത്തിയ മാർച്ച് തടഞ്ഞ പൊലീസ്, ഇന്ത്യാ സഖ്യ നേതാക്കൾക്ക് പൊതുജനങ്ങളെ അഭിസംബോധന ചെയ്യാൻ അനുവാദം നൽകിയ പൊലീസ് ക്രോസിനപ്പുറം പ്രവേശിക്കാന്‍ പ്രവേശിപ്പിക്കാതെ തടയുകയായിരുന്നു. ബിഹാറിലെ 25 ജില്ലകളിലായി 110 നിയമസഭാ മണ്ഡലങ്ങളിലൂടെ ‘വോട്ട് അധികാർ യാത്ര’ കടന്നുപോയി.

Exit mobile version