Site iconSite icon Janayugom Online

ഷിംജിതയ്ക്കായി കസ്റ്റഡി അപേക്ഷ സമർപ്പിക്കാൻ പൊലീസ്

അപകീർത്തികരമായ വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി ഷിംജിതക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. വീഡിയോ പകർത്തിയ ബസിൽ ഉൾപ്പെടെ പ്രതിയെ നേരിട്ടെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം. റിമാൻഡിൽ ഉള്ള പ്രതിക്കായി കുന്ദമംഗലം കോടതിയിലാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക. ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്നലെ കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.

അതേസമയം, ഷിംജിത മുസ്തഫക്ക് ഇന്നലെയും ജാമ്യം ലഭിച്ചില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ആറിലേക്ക് മാറ്റി. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ ഇന്ന് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നാളെ ഷിംജിതക്ക് വേണ്ടി പൊലീസ് കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ നല്‍കും.

ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. ജനുവരി 16ന് ബസ് യാത്രക്കിടെ ദീപക്കിന്റെ വീഡിയോ യുവതി പകർത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ഷിംജിത അറസ്റ്റിലായതിന് പിന്നാലെ യുവതിക്ക് ബസിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് സഹോദരൻ സിയാദ് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

Exit mobile version