Site icon Janayugom Online

സൈക്കിള്‍ ലോറിയിലിടിച്ച് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

സൈക്കിളിങ് പരിശീലനം നടത്തുന്നതിനിടെ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയിലിടിച്ച് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ കല്ലറ മരുതമണ്‍ സ്വദേശി ഹിരണ്‍രാജ് (47) ആണ് മരിച്ചത്. തിരുവനന്തപുരം വികാസ് ഭവന്‍ റൂറല്‍ എസ് പി ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

സൈക്കിളിങ് പരിശീലനം നടത്തുന്നതിനിടെ നിയന്ത്രണം വിട്ട സൈക്കിള്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്‍ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. വ്യാ‍ഴാ‍ഴ്ചയാണ് അപകടമുണ്ടായത്. ഹിരണ്‍രാജിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാ‍ഴ്ച മരിക്കുകയായിരുന്നു.

Eng­lish Sum­ma­ry: police­man died in accident
You may also like this video

Exit mobile version