Site iconSite icon Janayugom Online

വയോധികനെ റയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്ന് താഴേയ്ക്ക് തൂക്കിയിട്ട് മര്‍ദ്ദിച്ച് പൊലീസുകാരന്‍, വീഡിയോ വൈറല്‍

policepolice

മധ്യപ്രദേശില്‍ വയോധികനെ പൊലീസുകാരന്‍ റയില്‍വേ പ്ലാറ്റ്ഫോമില്‍നിന്ന് ട്രാക്കിലേക്ക് തൂക്കിയിട്ട് മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. അനന്ത് ശർമ്മ എന്ന ഉദ്യോഗസ്ഥനാണ് വയോധികനെ മര്‍ദ്ദിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിനുപിന്നാലെ ഇയാളെ സസ്പെന്‍ഡ് ചെയ്തു.

ഗോപാൽ പ്രസാദ് എന്നയാളാണ് പൊലീസിന്റെ മര്‍ദ്ദനത്തിനിരയായത്. റയില്‍വേസ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റയില്‍വേ പ്ലാറ്റ്ഫോമില്‍ വച്ചാണ് പൊലീസ് ഉദ്യോഗസ്ഥന്‍ വയോധികനെ ആദ്യം മര്‍ദ്ദിച്ചത്. പൊലീസുകാരന്‍ ഇയാളുടെ മുഖത്ത് ചവിട്ടുന്നത് കാണാം. പീന്നീട് പ്ലാറ്റ്ഫോമില്‍ നിന്നും ട്രാക്കിലേക്ക് തൂക്കിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. അതേസമയം മര്‍ദ്ദിച്ചതിനുപിന്നിലുള്ള കാരണം വ്യക്തമല്ല.

Eng­lish Sum­ma­ry: Police­man hangs old man from rail­way plat­form and beats him up, video goes viral

You may like this video also

Exit mobile version