ഉത്സവത്തോടനുബന്ധിച്ച് നാടൻപാട്ട് പരിപാടിക്കിടെ, പ്രശ്നമുണ്ടാക്കിയത് ചോദ്യം ചെയ്ത പൊലീസുകാരെ കയ്യേറ്റം ചെയ്ത യുവാവിനെ പിടികൂടി. പന്തളം മുടിയൂർക്കോണം സ്വദേശി വിനോദ് (41) ആണ് അറസ്റ്റിലായത്. പൊലീസിനോട് തട്ടിക്കയറുകയും പിടിച്ചുതള്ളി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.
വ്യാഴാഴ്ച രാത്രി പന്ത്രണ്ടിന് ശേഷമാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ മനോജിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെയായിരുന്നു കയ്യേറ്റശ്രമം. നാടൻ പാട്ട് പരിപാടിക്കിടെ പ്രശ്നമുണ്ടായപ്പോൾ ഉദ്യോഗസ്ഥർ നിയന്ത്രിക്കാൻ ശ്രമിച്ചപ്പോഴാണ് ക്ഷുഭിതനായ വിനോദ് പൊലീസിന് നേരേ തിരിഞ്ഞത്. തുടർ നടപടികൾക്കുശേഷം വിനോദിനെ ജാമ്യത്തിൽ വിട്ടയച്ചു.

