Site icon Janayugom Online

വിജയാഘോഷം അതിരുവിട്ടു; കൊച്ചിയിലും തിരുവനന്തപുരത്തും പൊലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റു

ലോകകപ്പ് ഫുട്‌ബോള്‍ വിജയാഘോഷത്തിനിടെ കൊച്ചിയിലും തിരുവനന്തപുരത്തും പൊലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റു.
കൊച്ചി കലൂരില്‍ മെട്രോ സ്‌റ്റേഷന് മുന്നില്‍ വെച്ചാണ് രാത്രി നടുറോഡില്‍ പൊലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റത്. സ്റ്റേഡിയം പരിസരത്ത് നിന്ന് ഇറങ്ങി വന്നവരാണ് ആക്രമണം നടത്തിയത്. പൊലീസുകാരനെ കാലില്‍ പിടിച്ച് റോഡിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. 

അതേസമയം തിരുവനന്തപുരം പൊഴിയൂരില്‍ എസ്‌ഐ സജികുമാറിനാണ് മര്‍ദ്ദനമേറ്റത്. ലോകകപ്പ് വിജയാഹ്ലാദത്തിനിടെയുണ്ടായ സംഘര്‍ഷം നിയന്ത്രിക്കുന്നതിനിടെയാണ് പൊലീസുകാരെ ആക്രമിച്ചത്. എസ്‌ഐയെ നിലത്ത് തള്ളിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പൊഴിയൂര്‍ സ്വദേശി ജസ്റ്റിന്‍ പിടിയിലായി.

Eng­lish Sum­ma­ry: Police­men were beat­en up in Kochi and Thiruvananthapuram
You may also like this video

Exit mobile version