Site iconSite icon Janayugom Online

യുകെയിലെയും യുഎസിലെയും പോളിയോ ബാധ: ഉറവിടം തുള്ളി മരുന്നുകളാണെന്ന് ഗവേഷകര്‍

poliopolio

യുകെ, യുഎസ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ റിപ്പേ­ാര്‍ട്ട് ചെയ്യപ്പെടുന്ന പോളിയോ കേസുകള്‍ തുള്ളി മരുന്നുകള്‍ വഴി ബാധിച്ചതാണെന്ന് കണ്ടെത്തല്‍. വികസിത രാജ്യങ്ങളില്‍ ഇതാദ്യമായാണ് പോളിയോ തുള്ളി മരുന്നില്‍ നിന്നുള്ള രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ജീവനുള്ളതും ദുര്‍ബലവുമായ പോളിയോ വെെറസുകളാണ് ഇ­ത്തരം തുള്ളി മരുന്നുകളിലെ പ്ര­ധാന ഘടകം. മരുന്നിലെ സജീവ വെെറസുകള്‍ക്ക് ജനിതകമാറ്റം സംഭവിച്ച് അപകടകാരിയായ പോളിയോ വെെറസ് ആയി മാറുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. നാലില്‍ രണ്ട് കുട്ടികള്‍ക്ക് ഇത്തരത്തില്‍ രോഗം ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. വാക്സിനെടുത്ത വ്യക്തികളുടെ വിസര്‍ജ്ജ്യങ്ങ­ളില്‍ നിന്ന് രോഗം സമൂഹത്തിലേക്ക് വ്യാപിക്കും. പിന്നീട് ഒരു പകര്‍ച്ചവ്യാധിയായി ഇത് മാറുമെന്നും ഗവേഷകര്‍ പറയുന്നു. ഇസ്രയേലില്‍ ഈ വര്‍ഷമാദ്യം വാക്സിനെടുക്കാത്ത മൂന്ന് വയസുകാരനില്‍ പോളിയോ വെെറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇതുവരെ 2,600 വാക്സിന്‍ ഉത്ഭവ കേസുകളാണുള്ളത്. മൊസാംബിക്ക്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലായി ഈ വര്‍ഷം 19 പോളിയോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2020ല്‍ 12 രാജ്യങ്ങളിലായി തുള്ളി മരുന്നില്‍ നിന്നുള്ള 1,100 കേസുകളാണ് കണ്ടെത്തിയത്. ഈ വര്‍ഷം രോഗബാധയുടെ എണ്ണം 200 ആയി കുറഞ്ഞു.
സജീവ വെെറസുകളില്‍ നിന്നുള്ള രോഗബാധയെ തടയാന്‍ നിരവധി രാജ്യങ്ങള്‍ ഇതിനോടകം തന്നെ നിര്‍ജീവ വെെറസുകളില്‍ നിന്നുള്ള പ്രതിരോധ കുത്തിവയ്പുകളിലേക്ക് മാറിയിട്ടുണ്ട്. നെതര്‍ലന്‍‍ഡ്സില്‍ പോളിയോ തുള്ളി മരുന്നുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല.
വിലകുറവും ഉപയോഗിക്കാന്‍ സൗകര്യപ്രദവുമായതിനാലാണ് കൂടുതല്‍ രാജ്യങ്ങളും തുള്ളി മരുന്നുകള്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ തുള്ളി മരുന്നുകളുടെ ഉപയോഗം ഒഴിവാക്കിയാല്‍ മാത്രമേ പോളിയോ രോഗബാധയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയു എന്ന് ഫിലാഡെല്‍ഫിയ വാക്സിന്‍ എജ്യുക്കേഷന്‍ സെന്ററിലെ ഡോ. പോള്‍ ഒഫിറ്റ് പറഞ്ഞു. 

Eng­lish Sum­ma­ry: Polio out­breaks in UK and US: Researchers blame droplet drugs

You may like this video also

Exit mobile version