ജർമനിയിൽ വൈൽഡ് പോളിയോ എന്ന പോളിയോ വൈറസ് റിപ്പോര്‍ട്ട് ചെയ്തു. 2010നുശേഷം യൂറോപ്പിൽ ആദ്യമായിയാണ് പോളിയോ റിപ്പോർട്ട് ചെയ്യുന്നത്. വൈറസിന്റെ വകഭേദമാണ് ഹാംബർഗിലെ മലിനജലത്തിൽ കണ്ടെത്തിയത്.
കുട്ടികളിലാണ് പോളിയോ പെട്ടന്ന് ബാധിക്കുക. പനിയും ഛർദ്ദിയുമാണ് രോഗ ലക്ഷണങ്ങൾ. പോളിയോക്ക് മരുന്ന് ലഭ്യമല്ലെങ്കിലും പ്രതിരോധ മരുന്നുകൊണ്ട് പോളിയോ തടയാനാകും.
പോളിയോയുടെ വ്യാപനം കണ്ടെത്താനായി എല്ലാ രാജ്യങ്ങളും മലിനജലത്തിൽ പരിശോധന നടത്താറുണ്ട്. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് ജർമനിയിൽ പോളിയോ വൈറസിനെ കണ്ടെത്തിയത്. അതേസമയം ആർക്കെങ്കിലും രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടില്ല.
രാജ്യത്ത് വാക്സിനേഷൻ കൃത്യമായി നടക്കുന്നതിനാൽ ആശങ്കപ്പെടേണ്ടത്തില്ലെന്ന് അധികൃതർ അറിയിച്ചു. കൂടാതെ യുഎസിലും യൂറോപ്പിലും വൈറസിന്റെ വ്യാപനം കൂടാൻ സാധ്യതയുള്ളതായി റിപ്പോര്‍ട്ട് ചെയ്തുട്ടുണ്ട്.

