Site iconSite icon Janayugom Online

സി കൃഷ്ണകുമാറിനുള്ള നെഗറ്റീവ് വോട്ടുകള്‍ രാഹുലിനെ തുണച്ചതായി രാഷ്ട്രീയനിരീക്ഷകര്‍

ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 18840 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ഡോ പി സരിന് 37293 വോട്ടുകളാണ് ലഭിച്ചത്. കണ്ണാടി ഗ്രാമപഞ്ചായത്തില്‍ 5000 വോട്ടുകളുടെ ലീഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ച എല്‍ഡിഎഫിന് 552 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. ബിജെപി കേന്ദ്രങ്ങള്‍ക്കൊപ്പം യുഡിഎഫ് പോലും പ്രതീക്ഷിക്കാത്ത ബൂത്തുകളില്‍ ലഭിച്ച മുന്നേറ്റമാണ് രാഹുലിന്റെ വിജയം എളുപ്പമാക്കിയത്. എൽഡിഎഫ് വോട്ട് നില മെച്ചപ്പെടുത്തിയെന്ന വിശ്വാസം ഏറെ വിലപ്പെട്ടതാണ്.

എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിന് ലഭിച്ചത് 37293 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ ലോക് സഭയില്‍ എ വിജയ രാഘവന് ലഭിച്ചത് 34640 ആയിരുന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ എൽഡിഎഫ് സ്ഥാനാര്‍ത്ഥി സി പി പ്രമോദിന് ലഭിച്ചത് 36433 വോട്ടാണ്. ഡോ പി സരിന് 860 വോട്ടുകള്‍ അധികമായി കിട്ടി. 2021‑ല്‍ 73.71 ശതമാനം ആയിരുന്ന പോളിംഗ് ഇത്തവണ 70.55 ശതമാനമായി താഴുകയും ചെയ്തു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍എന്‍ കൃഷ്ണദാസ് നേടിയ 38,675 വോട്ടാണ് പാലക്കാട് നിയമസഭയില്‍ അടുത്ത കാലത്തെ മികച്ച എല്‍ഡിഎഫ് വോട്ട് എന്നതാണ് വസ്തുത. ഉപതെരഞ്ഞെടുപ്പിൽ ലഭിച്ചത്. സരിന് 1382 വോട്ടുകള്‍ കൂറച്ചു നേടാനെ കഴിഞ്ഞുള്ളു.

2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായിരുന്ന ഇ ശ്രീധരന് ലഭിച്ച 50220 വോടടിനെക്കാള്‍ 10671 വോട്ട് കുറവാണ് സി കൃഷ്ണ കുമാറിന് നേടാനായത്. സി കൃഷ്ണ കുമാര്‍ 39549 വോട്ട് മാത്രമാണ് ലഭിച്ചത്. അതായത് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വലിയ തോല്‍വിയാണ് ബിജെപി ഏറ്റുവാങ്ങിയത് എന്നര്‍ത്ത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞടുപ്പില്‍ 43072 വോട്ട് നേടി യ അദ്ദേഹത്തിന് ഇത്തവണ 4153 വോട്ടു കുറഞ്ഞു എന്ന് വ്യക്തം.പാലക്കാട് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ഇ ശ്രീധരന് 50220 വോട്ടാണ് ലഭിച്ചത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ 39549 വോട്ട് മാത്രമാണ് സി കൃഷ്ണ കുമാറിന് നേടാനായുള്ളു. 

പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എൽഡിഎഫ്–ബിജെപി കൂട്ടുക്കെട്ട് ഉണ്ട് എന്നായിരുന്നു ഷാഫി പറമ്പിൽ ആരോപിച്ചിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ബിജെപി – കോൺഗ്രസ് കൂട്ടുക്കെട്ട് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമായിരിക്കുകയാണെന്ന് എല്‍ജിഎഫ് നേതാക്കള്‍ ആരോപിച്ചു. 

Exit mobile version