രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരം പത്ര‑ടെലിവിഷന്‍ മാധ്യമങ്ങളിലൂടെയും വെബ്സൈറ്റിലൂടെയും നല്‍കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍(ഇസിഐ). എന്തുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്നും ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത മറ്റൊരു സ്ഥാനാര്‍ത്ഥിയെ എന്തുകൊണ്ട് കണ്ടെത്തിയില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ വിശദീകരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുശില്‍ ചന്ദ്ര പറഞ്ഞു. ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.
80 വയസിന് മുകളിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. ഈ സൗകര്യം ആവശ്യമുള്ളവര്‍ക്ക് ഉപയോഗിക്കാവുന്നതാണെന്നും മറ്റുള്ളവര്‍ക്ക് പോളിങ് ബൂത്തില്‍ ചെന്ന് വോട്ട് രേഖപ്പെടുത്താമെന്നും കമ്മിഷണര്‍ വ്യക്തമാക്കി. ഗോവയില്‍ നിലവിലുള്ള സര്‍ക്കാരിന്റെ കാലാവധി 2022 മാര്‍ച്ച് 15ന് അവസാനിക്കും. 11.56 ലക്ഷം വോട്ടര്‍മാരാണ് ഇവിടെയുള്ളത്.
ENGLISH SUMMARY:Political parties must disclose the criminal background of candidates: Election Commission
You may also like this video