വോട്ടിന് വേണ്ടി സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് രാഷ്ട്രീയത്തിന് നല്ലതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. തന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ അത്തരത്തിലുള്ളവരാണെന്നും നരേന്ദ്രമോഡിഅഭിപ്രായപ്പെട്ടു. .ജനങ്ങള്‍, പ്രത്യേകിച്ച് യുവജനത ഇതില്‍ ജാഗ്രത പാലിക്കണം. സൗജന്യങ്ങളുടെ രാഷ്ട്രീയം വളരെ അപകടകരമാണ്.
രാജ്യത്തിനും, രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കുമെല്ലാം, നല്ലതിനുമെല്ലാം അത് തടസ്സം സൃഷ്ടിക്കുമെന്നും മോഡി മുന്നറിയിപ്പ് നല്‍കി. ബുന്ധേല്‍ഖണ്ഡ് എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്യാനായി കൈതേരിയിലെത്തിയതായിരുന്നു പ്രധാനമന്ത്രി. ഇന്ന് ജനങ്ങള്‍ക്ക് സൗജന്യമായി മധുരം കൊടുത്ത് വോട്ട് നേടാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തുണ്ട്. രാജ്യത്തിന്റെ വികസനത്തിന് തന്നെ തടസ്സം നില്‍ക്കുന്നതാണ് ഈ മധുരം നല്‍കി വോട്ട് നേടുന്ന സമ്പ്രദായം.
യുവാക്കളെ ഇത് അപകടകരമായി ബാധിക്കും. യുവജനത ഇത്തരം മധുരപലഹാര സംസ്‌കാരത്തെ ജാഗ്രതയോടെ സമീപിക്കണം.സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നവര്‍ ഒരിക്കലും എക്‌സ്പ്രസ് വേകളോ വിമാനത്താവളങ്ങളോ പ്രതിരോധ ഇടനാഴികളോ നിങ്ങള്‍ക്കായി സ്ഥാപിക്കില്ല. ഇത്തരം ആളുകള്‍ കരുതുന്നത്, മധുരപലഹാരങ്ങള്‍ സൗജന്യമായി ജനങ്ങള്‍ക്ക് നല്‍കിയാല്‍, അവരെ വിലയ്ക്ക് വാങ്ങാന്‍ സാധിക്കുമെന്നാണ്. ഈ ചിന്താഗതിയെ നമ്മള്‍ ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
English Summary: Politics of freebies is dangerous, must end: Narendra Modi
You may also like this video: