Site icon Janayugom Online

കോണ്‍ഗ്രസ് പ്രസിഡന്‍റ് വോട്ടെടുപ്പ് സമാപിച്ചു;സംസ്ഥാനത്ത് 310 പേരുള്ളുതില്‍ 294പേ‍ര്‍ വോട്ട് ചെയ്തു

congress

കോണ്‍ഗ്രസ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് സമാപിച്ചു. സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന വോട്ടെടുപ്പില്‍ കേരളത്തിലെ വോട്ടർ പട്ടികയിൽ ആകെ 310 പേരുള്ളതില്‍ 294 പേര്‍ വോട്ട് ചെയ്തു.

ബലാത്സംഗ കേസില്‍ പ്രതിയായതിനെതുടര്‍ന്ന് ഒളവില്‍ കഴിയുന്ന പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളി വോട്ട് ചെയ്യാന്‍ വന്നില്ല.പേരിലെ സാങ്കേതിക പ്രശ്നമായിരുന്നു കാരണം.കണ്ണൂരിൽ നിന്നുള്ളസുരേഷ് എളയാവൂരിന് വോട്ട് ചെയ്യാനായില്ല.

വോട്ടവകാശം ഉണ്ടായിരുന്ന ആര്യാടൻ മുഹമ്മദ്, പുനലൂർ മധു, പ്രതപവർമ തമ്പാൻ എന്നിവര്‍ മരിച്ചു.കരകുളം കൃഷ്ണപിള്ളയും, വി.എം സുധീരനും സ്ഥലത്തില്ലാത്തതിനാല്‍ വോട്ട് ചെയ്തില്ല. .ടി.എച്ച് മൂസ്ത്ഫ, വയലാർ രവി, പിപി തങ്കച്ചന്‍, കേ.പി വിശ്വനാഥന്‍ എന്നിവരടക്കം 9 പേര്‍ അനാരോഗ്യം മൂലം വോട്ട് ചെയ്തില്ല

സംസ്ഥാനത്തിനു പുറത്ത് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്നഷാനിമോൾ ഉസ്മാൻ ( ആൻഡമാൻ), നെയ്യാറ്റിൻകര സനൽ (തമിഴ്നാട്), ജോൺസൺ ഏബ്രഹാം (കർണാടക),രാജ്മോഹൻ ഉണ്ണിത്താൻ (തെലങ്കാന) ഹൈബി ഈഡൻ എന്നിവര്‍ അതത് സ്ഥലങ്ങലില്‍ വോട്ട് ചെയ്തു. 

Eng­lish Summary:
Polling for Con­gress Pres­i­dent con­clud­ed; 294 out of 310 peo­ple vot­ed in the state

You may also like this video:

Exit mobile version