Site iconSite icon Janayugom Online

സംസ്ഥാനത്ത് പോളിങ് 71.16 ശതമാനം

election 3election 3

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവസാന കണക്കു പ്രകാരം സംസ്ഥാനത്ത് 71.16 ശതമാനം പോളിങ്. മണ്ഡലാടിസ്ഥാനത്തില്‍ പോളിങ് ശതമാനം ഏറ്റവും കൂടുതല്‍ വടകരയിലും കുറവ് പത്തനംതിട്ടയിലുമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ ആറ് ശതമാനം കുറവാണ് ഇത്തവണത്തെ പോളിങ്. 2019ല്‍ 77.67 ശതമാനമായിരുന്നു പോളിങ്.
പോസ്റ്റല്‍ വോട്ടിന്റെ ഔദ്യോഗിക കണക്കുകള്‍ കൂടി ചേരുമ്പോള്‍ അന്തിമ പോളിങ് 72 ശതമാനം കടക്കുമെന്നാണ് വിലയിരുത്തല്‍. വീട്ടിൽ വോട്ട് ചെയ്തവർ 1,65,205ഉം അവശ്യ സർവീസ് വിഭാഗത്തിൽ ഉള്ളവരുടെയും ഉദ്യോഗസ്ഥരുടെയും പോസ്റ്റൽ വോട്ട് 39,111 ഉം ആണ്. ഔദ്യോഗിക കണക്ക് പിന്നീട് ലഭ്യമാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 

പോളിങ് മണ്ഡലങ്ങളില്‍

1. തിരുവനന്തപുരം — 66.46
2. ആറ്റിങ്ങല്‍ — 69.40
3. കൊല്ലം — 68.09
4. പത്തനംതിട്ട — 63.35
5. മാവേലിക്കര — 65.91
6. ആലപ്പുഴ — 74.90
7. കോട്ടയം — 65.60
8. ഇടുക്കി — 66.53
9. എറണാകുളം — 68.27
10. ചാലക്കുടി — 71.84
11. തൃശൂര്‍ — 72.79
12. പാലക്കാട് — 73.37
13. ആലത്തൂര്‍ — 73.20
14. പൊന്നാനി — 69.21
15. മലപ്പുറം — 72.90
16. കോഴിക്കോട് — 75.42
17. വയനാട് — 73.48
18. വടകര — 78.08
19. കണ്ണൂര്‍ — 76.92
20. കാസര്‍കോട് — 75.94

Eng­lish Sum­ma­ry: Polling in the state is 71.16 percent

You may also like this video

Exit mobile version