Site iconSite icon Janayugom Online

സംസ്ഥാനത്തെ പോളിങ് 71.27 ശതമാനം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം വോട്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ കണക്ക്. 20 മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 11,14,950 വോട്ടര്‍മാര്‍ വടകരയില്‍ വോട്ട് രേഖപ്പെടുത്തി.
പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ്, 63.37 ശതമാനം. 14,29,700 വോട്ടര്‍മാരില്‍ 9,06,051 വോട്ടര്‍മാര്‍ മാത്രമാണ് പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ 2,77,49,158 വോട്ടര്‍മാരില്‍ 1,97,77,478 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 94,75,090 പേര്‍ പുരുഷന്മാരും 1,03,02,238 സ്ത്രീകളും 150 പേര്‍ ഭിന്നലിംഗ വോട്ടര്‍മാരുമാണ്.

ആബ്‌സന്റീ വോട്ടര്‍ വിഭാഗത്തില്‍ 1,80,865 വോട്ടും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ 41,904 പോസ്റ്റല്‍ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്.
സൈനികര്‍ക്കുള്ള സര്‍വീസ് വോട്ടിന് 57,849 പേരാണ് ഇക്കുറി അപേക്ഷിച്ചത്. ഇതില്‍ 8277 വോട്ടര്‍മാരാണ് 27 വരെ വോട്ട് രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ തുടങ്ങുന്നതുവരെ സര്‍വീസ് വോട്ട് സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Polling in the state is 71.27 percent

You may also like this video

Exit mobile version