Site icon Janayugom Online

ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കുറഞ്ഞ പോളിങ്

ബംഗാള്‍ രാഷ്ട്രീയത്തില്‍ അതിനിര്‍ണായകമായ ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കുറഞ്ഞ പോളിങ്. അഞ്ചു മണിവരെ 53.32 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മണ്ഡലത്തില്‍ വിവിധയിടങ്ങളില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

നന്ദിഗ്രാമില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്കായി സോവന്‍ദേവ് ചാറ്റര്‍ജിയാണ് മണ്ഡലം ഒഴിഞ്ഞുകൊടുത്തത്. മുഖ്യമന്ത്രി പദത്തില്‍ തുടരണമെങ്കില്‍ മമതയ്ക്ക് വിജയം അനിവാര്യമാണ്. ശ്രിജിബ് ബിശ്വാസ് ഇടതുപക്ഷത്തിനായും പ്രിയങ്ക ട്രിബ്രവാള്‍ ബിജെപിക്കായും മത്സരിക്കുന്നു. 

സംസര്‍ഗഞ്ചിലാണ് ഏറ്റവും കൂടിയ പോളിങ് രേഖപ്പെടുത്തിയത്. 78.60 ശതമാനം. ജാംഗിപൂരില്‍ 76.12 ശതമാനം പേര്‍ അഞ്ചു മണിവരെ വോട്ട് രേഖപ്പെടുത്തി. ഒഡിഷയിലെ പിപ്പിലിയില്‍ 45.32 ശതമാനം പോളിങും രേഖപ്പെടുത്തി. ഒക്ടോബര്‍ മൂന്നിലാണ് വോട്ടെണ്ണല്‍.

സംസര്‍ഗഞ്ചില്‍ വോട്ടെടുപ്പിനിടെ ബോംബേറുണ്ടായി. ഭവാനിപൂരില്‍ വോട്ടര്‍മാരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞതായി ബിജെപി ആരോപിച്ചു. മന്ത്രി ഫിര്‍ഹാദ് ഹക്കിമിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് ഭവാനിപൂരില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 20 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry : polling less in bha­va­nipur by elections

You may also like this video :

Exit mobile version