Site iconSite icon Janayugom Online

അസമിൽ ബഹുഭാര്യത്വം നിരോധിച്ചു

അസമിൽ ബഹുഭാര്യത്വം നിരോധിച്ച് സർക്കാർ. ബഹുഭാര്യത്വം നിരോധിക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ഇതനുസരിച്ച്, ഇനിമുതൽ ബഹുഭാര്യത്വം ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കും. മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇക്കാര്യം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

“ബഹുഭാര്യത്വം നിരോധിച്ചുകൊണ്ടുള്ള ബില്ല് ഇന്ന് അസം കാബിനറ്റ് പാസാക്കി. ‘ദ അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ 2025’ എന്നാണ് ബില്ലിന്റെ പേര്. നവംബർ 25ന് അത് നിയമസഭയിൽ വെക്കും,” ഹിമന്ത പറഞ്ഞു. ബഹുഭാര്യത്വത്തിന് ശിക്ഷിക്കപ്പെടുന്നവർക്ക് ഏഴ് വർഷം തടവ് ലഭിക്കും. അതേസമയം, ഭരണഘടനയുടെ ആറാം ഷെഡ്യൂൾ നിലനിൽക്കുന്ന ചില മേഖലകളിൽ ഈ നിയമത്തിന് ചില ഇളവുകൾ ഉണ്ടാകും. ബഹുഭാര്യത്വത്തിന് ഇരയായി ജീവിതം വഴിമുട്ടിയ സ്ത്രീകളെ പുനരധിവസിപ്പിക്കാൻ അസം സർക്കാർ പുതിയ ഫണ്ട് തുടങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Exit mobile version