Site iconSite icon Janayugom Online

‘പൊങ്കാല’ 31ന് തിയേറ്ററുകളിലെത്തും

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ആക്ഷന്‍ ചിത്രം ” പൊങ്കാല” ഒക്ടോബർ 31ന് തീയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായതിനുശേഷമാണ് ഉടന്‍ റിലീസ് ഡേറ്റ് കൂടെ അണിയറ പ്രവർത്തകർ അനൗൺസ് ചെയ്തത്. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന ‘പൊങ്കാല’ ശ്രീനാഥ് ഭാസിയുടെ “മഞ്ഞുമ്മൽ ബോയ്സ്” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം വൈപ്പിൻ ചെറായി ഭാഗങ്ങളിലായിരുന്നു പൂര്‍ത്തീകരിച്ചത്.
എ ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റിന്റ്, ദിയാ ക്രിയേഷനും സംയുക്തമായി ദീപു ബോസും അനിൽ പിള്ളയും ചേർന്ന് നിർമ്മിക്കുന്നു.

യാമി സോനാ, ബാബു രാജ്, സുധീർ കരമന, സമ്പത്ത്h രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.ചിത്രത്തിന്റെ ഛായാഗ്രഹണം ജാക്സൺ, എഡിറ്റർ അജാസ് പൂക്കാടൻ.സംഗീതം രഞ്ജിൻ രാജ്. കലാസംവിധാനം – കമർ ഇടക്കര, മേക്കപ്പ് – അഖിൽ ടി.രാജ്.
കോസ്റ്റ്യും ഡിസൈൻ സൂര്യാ ശേഖർ. ആർട്ട് നിധീഷ് ആചാര്യ. പ്രൊഡക്ഷൻ കൺട്രോളർ സെവൻ ആർട്സ് മോഹൻ. ഫൈറ്റ് മാഫിയ ശശി, രാജാ ശേഖർ, പ്രഭു ജാക്കി. കൊറിയോഗ്രാഫി വിജയ റാണി.

Exit mobile version