Site icon Janayugom Online

‘പൂമൊട്ടോത്സവ് ’
മഹാസംഗമം നടത്തി

ബൗദ്ധിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ രക്ഷകർതൃ സംഘടനയായ സേവ് ദ ഫാമിലിയുടെ നേതൃത്വത്തിൽ പൂമൊട്ടോത്സവ് ‑2023 മഹാസംഗമം ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടന്നു. പി പി ചിത്തരഞ്ജൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജോസ് ആലുക്കാസ് സ്പോൺസർ ചെയ്ത കുട്ടികൾക്കുള്ള പഠനോപകരണ വിതരണം ജ്വല്ലറി മാനേജർ എ ബി ജയറാം നിർവഹിച്ചു.

സേവ് ദ ഫാമിലി പ്രസിഡന്റ് കെ മുജീബ് അധ്യക്ഷത വഹിച്ച മഹാസംഗമത്തിൽ കെ നജീബ്, വിദ്യ ആർ എന്നിവർ രക്ഷിതാക്കൾക്കുള്ള ക്ലാസ് നയിച്ചു. കലാകാരന്മാരായ ദീപുരാജ് ആലപ്പുഴ, മനോജ് സ്വാമി എന്നിവരുടെയും സ്വയംഭൂ തിരുവാതിര കളരിയുടെയും ഭിന്നശേഷി കുട്ടികളുടെയും കലാവിരുന്ന് തുടങ്ങിയവ വേദിയിൽ അരങ്ങേറി. രേവമ്മ ഷാജി, ജോഷ്വാ ചാക്കോ, നൗഷാദ് ഹരിപ്പാട്, വിജയൻ ഭരണിക്കാവ്, ജലജാ രാജശേഖരൻ, സിസ്റ്റർ ലിൻഡാ, ഖാദർ മൊയ്തീൻ പാലക്കാട്, പൊന്നമ്മ ചുനക്കര, രത്നലാൽ, ഉമേഷ് സുകുമാരൻ, നിഷാദ് ദളപതി, ആനന്ദൻ ചേർത്തല തുടങ്ങിയവർ സംസാരിച്ചു.

Exit mobile version