പൂപ്പാറ കൂട്ട ബലാല്‍സംഘക്കേസില്‍ രണ്ട് പേര്‍ കൂടി അറസറ്റില്‍. ഇതര സംസ്ഥാന തൊഴിലാളികളായ മഹേഷ് കുമാര്‍ യാദവ്, ഖേം സിംഗ് എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ പൂപ്പാറ സ്വദേശികളായ ആറു പേരെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. മെയ് 29 നാണ് അറസ്റ്റിന് കാരണമായ സംഭവം നടന്നത്. അന്യ സംസ്ഥാന കാരിയായ 15 കാരി പൂപ്പാറയിലെ തേയില തോട്ടത്തില്‍ വെച്ച്കൂട്ട ബലാത്സഗത്തിന് ഇരയായത്. നിലവില്‍ പെണ്‍കുട്ടി ജില്ലാ ചൈല്‍ഡ് ലൈന്റെ സംരക്ഷണയിലാണ്. ചൈല്‍ഡ് ലൈന്‍ നല്‍കിയ കൗണ്‍സിലിംഗിലാണ് സുഹൃത്തുക്കളായ മഹേഷ് കുമാര്‍ യാദവും ഖേം സിംഗും പീഡിപ്പിച്ചതായി വ്യക്തമാക്കിയത്. ഒരാള്‍ വീട്ടില്‍ വച്ചും മറ്റൊരാള്‍ പൂപ്പാറയിലെത്തിച്ചുമാണ് പീഡിപ്പിച്ചത്.
രാജകുമാരി ഖജനാപ്പാറയിലെ തോട്ടം മേഖലയിലെ തൊഴിലാളികളായ ഇരുവരെയും രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുമൊത്ത് പൂപ്പാറയില്‍ എത്തിയ പെണ്‍കുട്ടിയെ, തേയില തോട്ടത്തില്‍ വെച്ച് പൂപ്പാറ സ്വദേശികളായ യുവാക്കള്‍ പീഡിപ്പിയ്ക്കുകയായിരുന്നു. സുഹൃത്തിനെ മര്‍ദിച്ച ശേഷമാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. സംഭവത്തില്‍ പൂപ്പാറ സ്വദേശികളായ സുഗന്ത്, ശ്യാം, ശിവ, അരവിന്ദ് കുമാര്‍, എന്നിവരും കൗമാരക്കാരായ രണ്ടു പേരും അറസ്റ്റിലായിരുന്നു. ഇവരില്‍ നാല് പേര്‍ ബലാത്സംഗം ചെയ്തെന്നാണ് കുട്ടി മൊഴി നല്‍കിയത്. സുഗന്ത്, ശിവ, സാമുവല്‍ എന്നിവരെ കുട്ടി തിരിച്ചറിഞ്ഞിരുന്നു. കൗമാരക്കാരില്‍ ഒരാളാണ് പെണ്‍കുട്ടിയുടെ സുഹൃത്തിനെ ആദ്യം മര്‍ദിച്ചത്. സംഭവത്തിന് മുന്‍പും കുട്ടി പീഡനത്തിന് ഇരയായിട്ടുള്ളതായി ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടേതുള്‍പ്പടെ മൂന്ന് ഫോണുകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് പരിശോധനയ്ക് വിധേയമാക്കിയിരുന്നു.
English Summary: Poopara sexual harrasment, two more accused arrested
You may like this video also