ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങളായി ശ്വാസമെടുക്കാൻ പ്രയാസമുണ്ടായിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയുടെ ഭാഗമായി ഏതാനും ദിവസങ്ങൾ മാർപ്പാപ്പക്ക് അശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍പ്പാപ്പക്ക് കോവിഡ് ഇല്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് മാറ്റിയോ ബ്രൂണി പ്രസ്താവനയിൽ അറിയിച്ചു.
ബുധനാഴ്ച വൈകിട്ടാണ് മാര്‍പ്പാപ്പയെ ആശുപത്രിയിലേക്ക് മാറ്റിയത്. 2021 ജൂലൈയിൽ 10 ദിവസം ജെമെല്ലി ആശുപത്രിയിൽ ചികിത്സ തേടിയതിനുശേഷം ആദ്യമായാണ് മാര്‍പ്പാപ്പയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വിശുദ്ധ വാരം അടുത്തിരിക്കെ മാര്‍പ്പാപ്പയുടെ അനാരോഗ്യം വിശ്വാസികള്‍ക്ക് ആശങ്ക നല്‍കുന്നതാണ്. വിശുദ്ധ വാര തിരു കര്‍മങ്ങളില്‍ മാര്‍പ്പാപ്പ പങ്കെടുക്കുമോയെന്നതും വ്യക്തമല്ല.
English Summary: Pope Francis was hospitalized
You may also like this video